أَتَىٰٓ أَمۡرُ ٱللَّهِ فَلَا تَسۡتَعۡجِلُوهُۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

അല്ലാഹുവിന്‍റെ കല്‍പന വരാനായിരിക്കുന്നു.(1) എന്നാല്‍ നിങ്ങളതിന് ധൃതികൂട്ടേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.

Surah സൂരത്ത് ഫാതിഹാ Ayat 1 Tafsir


1) അല്ലാഹുവിന്റെ കല്‍പന എന്ന വാക്ക് കൊണ്ടുളള വിവക്ഷ ഈ ലോകത്തിന് അന്ത്യം കുറിച്ചുകൊണ്ടുളള കല്‍പനയാകാം. സത്യനിഷേധികള്‍ക്ക് പരാജയമോ നാശമോ വിധിച്ചുകൊണ്ടുളള കല്‍പനയുമാകാം. മനുഷ്യര്‍ക്ക് വിദൂരമായി തോന്നുന്ന കാര്യം അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഒട്ടും വിദൂരമല്ലെന്നും, എന്നാല്‍ അല്ലാഹു നിശ്ചയിച്ച കാര്യത്തിനു വേണ്ടി മനുഷ്യന്‍ തിടുക്കം കൂട്ടുന്നത് ശരിയല്ലെന്നും ഈ വചനം നമ്മെ ഉണര്‍ത്തുന്നു.

Sign up for Newsletter

×

📱 Download Our Quran App

For a faster and smoother experience,
install our mobile app now.

Download Now