وَٱللَّهُ فَضَّلَ بَعۡضَكُمۡ عَلَىٰ بَعۡضٖ فِي ٱلرِّزۡقِۚ فَمَا ٱلَّذِينَ فُضِّلُواْ بِرَآدِّي رِزۡقِهِمۡ عَلَىٰ مَا مَلَكَتۡ أَيۡمَٰنُهُمۡ فَهُمۡ فِيهِ سَوَآءٌۚ أَفَبِنِعۡمَةِ ٱللَّهِ يَجۡحَدُونَ

അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍(അടിമകള്‍)ക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്?(26)

Surah സൂരത്ത് ഫാതിഹാ Ayat 71 Tafsir


26) ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയില്‍ അടിമത്തം നിലവിലുണ്ടായിരുന്നുവല്ലോ. ആ വ്യവസ്ഥിതിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍, അല്ലാഹുവിനെ മാത്രമാരാധിക്കുന്നതിൻ്റെ മൗലികത ഊന്നിപ്പറയുകയാണിവിടെ. ഒരു ഉടമ തൻ്റെ സമ്പത്തോ ഐശ്വര്യമോ അടിമകള്‍ക്ക് പങ്കുവെച്ചു കൊടുക്കുന്നില്ല. ആ നിലയ്ക്ക് അല്ലാഹു തൻ്റെ അധികാരാവകാശങ്ങള്‍ ദേവീദേവന്മാര്‍ക്ക് പങ്കുവെച്ചു കൊടുത്തിരിക്കുന്നുവെന്ന് പറയുന്നതിന് എന്ത് ന്യായമാണുളളത്? അല്ലാഹുവിൻ്റെ അടിമകളില്‍ നിന്ന് അഭൗതികമായ മാര്‍ഗ്ഗത്തിലൂടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹു അവര്‍ക്ക് ചെയ്തുകൊടുത്തിട്ടുളള അനുഗ്രഹങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

Sign up for Newsletter

×

📱 Download Our Quran App

For a faster and smoother experience,
install our mobile app now.

Download Now